ജെറുസലേം: ഇസ്രയേലിന്റെ 26-ാമത് നെസെറ്റ് ഇന്ന് ചുമതലയേല്‍ക്കും. 11 പാര്‍ട്ടികളില്‍ നിന്നുള്ള 120 നിയമനിര്‍മ്മാതാക്കള്‍ പാര്‍ലമെന്റിന്റെ ഭാഗമാകും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ട്. യുണൈറ്റഡ് തോറ ജുദായിസം പാര്‍ട്ടിയുടെ പിന്തുണയും അറബ് ജോയിന്റ് ലിസ്റ്റിന്റെ പിന്തുണയും ഉറപ്പാക്കാനുള്ള ശ്രമം തുടരുന്നു.ന്യൂനപക്ഷ സര്‍ക്കാര്‍ സാധ്യമാകുമോ എന്നും ആലോചനയുണ്ട്.

സര്‍ക്കാര്‍ രൂപീകരണത്തിന് ഡിസംബര്‍ ആറു വരെയാണ് സമയപരിധി. ഈ തീയതിക്ക് ശേഷം, മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതിന് പ്രസിഡന്റ് ഹെര്‍സോഗിന് ഒരു മാസം സമയം നല്‍കാം.

ഒക്ടോബര്‍ 27-ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇസ്രായേല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകളില്‍ 48 എണ്ണം ഐസെന്‍കോട്ടിന്റെ പ്രതിപക്ഷ സഖ്യവും നെതന്യാഹുവിന്റെ സഖ്യം 53 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍, അറബ് പാര്‍ട്ടികളുടെ പിന്തുണ ഐസന്‍കോട്ടിന് ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഐസന്‍ കോട്ടിനെ ക്ഷണിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *