യുഡിഎഫ് ജനകീയ മാർച്ചും ധർണയും നടത്തും
തകർന്നുകിടക്കുന്ന കുറ്റിക്കാട്ടൂർ കോട്ടപറമ്പ് റോഡ് നവീകരിച്ചു ഗതാഗതയോഗ്യമാക്കുന്നതിന് വേണ്ടി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും,തെരുവ് വിളക്കുകൾ കത്താതെ പ്രദേശം ഇരുട്ടിലാക്കുന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെയും യുഡിഎഫ് പൈങ്ങോട്ടുപുറം 17ആം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം എംഎൽഎ ഓഫീസിന് മുന്നിൽ മാർച്ചും , കുന്ദമംഗലംഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണയും നടത്തുന്നു.
കഴിഞ്ഞ 13 വർഷക്കാലമായി ഒരു രൂപ പോലും പണ്ട് വകയിരുത്താത്ത കുന്ദമംഗലം എംഎൽഎ പിടിഎ റഹീം അടിയന്തിരമായി നാടിന്റെ പ്രയാസത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എംഎൽഎ ഓഫീസ് ജനകീയ മാർച്ച് തിങ്കളാഴ്ച 12-12-22 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന അനാസ്ഥയ്ക്കെതിരെയുള്ള പഞ്ചായത്ത് ഓഫീസ് ധർണ്ണ സമരം 12.12 22 തിങ്കളാഴ്ച11.30 ന് മുൻ എംഎൽഎ യു സി രാമൻ ഉൽഘാടനം ചെയ്യും.മണ്ഡലം,പഞ്ചായത്ത് യുഡിഎഫ് നേതാക്കൾ പ്രദേശത്തെ യുഡിഎഫിന്റെ നേതാക്കന്മാർ സമരത്തിൽ പങ്കാളികളാകുമെന്ന് ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ കെ പി കോയ , ജിജിത്ത് പൈങ്ങോട്ടുപുറം, കെ.പി.അബ്ബാസ്, തൂലിക മോഹനൻ , വാർഡ് മെമ്പർ സമീറ അരീപുറം, ഫൈസൽ അരീപുറം എന്നിവർ പറഞ്ഞു.
