സംസ്ഥാന ഹജ് കമ്മറ്റിയുടെ കീഴിൽ 2024 ഹജ് അപേക്ഷ സേവന കേന്ദ്രം മുക്കം റോഡിലെ ആനപ്പാറ ഖസർ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ഡോ: ഐ.പി. അബ്ദുൽ സലാം പതിമംഗലം കല്ലു തൊടുകയിൽ മൊയ്തീൻ എന്നവരിൽ നിന്ന് പാസ്പോർട്ട് വാങ്ങി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രെയിനിങ് ഓർഗാനൈസർ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഓൺലൈൻ അപേക്ഷ ഡാറ്റ എൻട്രി ചെയ്ത് ഹജ്ജ് കമ്മറ്റി ഓഫീഷ്യൽ അസ്സയിൻ പന്തീർപാടം നിർവ്വഹിച്ചു. ഹജ് കമ്മറ്റി ട്രൈനർമാരായ കബീർ ടി.പി. , ജലാലുദ്ധീൻ വെള്ളിപറമ്പ് , മുഹമ്മദാലി പോലൂർ , ഹബീബ് കാരന്തൂർ , ടി.വി. അബ്ദുറഹിമാൻ സംസാരിച്ചു. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ സേവനം ഉണ്ടായിരിക്കും ഫോൺ : 7558930263,9846065776,9061896514,9496345371,9995513555,9447111070

Leave a Reply

Your email address will not be published. Required fields are marked *