കോട്ടയത്ത് പാമ്പാടി എട്ടാംമൈലില്‍ ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മീനടം സ്വദേശിനി ഷൈനി (48) ആണ് അമിത വേഗത്തിൽ എത്തിയ ലോറി ഇടിച്ച് മരിച്ചത്. ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. മകന്റെ വിവാഹാവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കുശേഷം മകനൊപ്പം തിരികെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.പിന്നില്‍നിന്നെത്തിയ ടോറസ്, ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടോറസിനടിയിലേക്ക് വീണ ഷൈനിയുടെ ദേഹത്ത് വാഹനം കയറിയിറങ്ങി. തല്‍ക്ഷണംതന്നെ മരണം സംഭവിച്ചു,മകൻ അഖിൽ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *