ആലപ്പുഴയില്‍ ആത്മഹത്യ ചെയ്ത നെല്‍കര്‍ഷകന് ലഭിച്ച ജപ്തി നോട്ടീസ് പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന്‍ മരവിപ്പിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നല്‍കിയ വായ്പ പരമാവധി ഇളവോടെ തീര്‍പ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കാതെ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചതില്‍ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തകഴി കുന്നുമ്മയിലെ കര്‍ഷകനായ കെ.ജി പ്രസാദിന്റെ കുടുംബത്തിനാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും കണ്ടുകെട്ടുമെന്ന് അറിയിച്ചായിരുന്നു നോട്ടീസ്.
പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് 2022 ആഗസ്റ്റില്‍ 60,000 രൂപ സ്വയം തൊഴില്‍ വായ്പ എടുത്തിരുന്നു. 15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങിയത്. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്.