പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ഉര്‍ദുദിനാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഏതൊരു ഭാഷയും പരിപോഷിപ്പിക്കപ്പെടണമെങ്കില്‍ അതിന്റെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും കൂടാതെ അത് വായിച്ച് വളരാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നതിനായി വിദ്യാലയങ്ങളില്‍ പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാക്കണമെന്നും എംഎല്‍എ പറഞ്ഞു.

ഉര്‍ദു സ്‌പെഷ്യല്‍ ഓഫീസര്‍ കെ പി സുനില്‍ കുമാര്‍ പദ്ധതി വിശദീകരണവും മുഖ്യപ്രഭാഷണവും നടത്തി. സ്റ്റേറ്റ് ഉര്‍ദു അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി ഫൈസല്‍ വഫ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ പി ദിവാകരന്‍, അനില്‍കുമാര്‍, അല്‍ഫോന്‍സ മാത്യൂ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍,അധ്യാപകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയക്ടര്‍ സി മനോജ് സി മനോജ് കുമാര്‍ സ്വാഗതവും റവന്യൂ ജില്ല ഉര്‍ദു അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി യൂനുസ് വടകര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *