കോഴിക്കോട്: മാമി തിരോധാനക്കേസില്‍ പൊലീസ് വേട്ടയാടുന്നുവെന്ന് മാമിയുടെ ഡ്രൈവര്‍ രജിത് കുമാര്‍. പൊലീസ് സ്റ്റേഷനില്‍ പോകുന്നതല്ലാതെ മറ്റു ജോലിക്ക് പോകാന്‍ കഴിയുന്നില്ല. തെറ്റ് ചെയ്‌തെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. മാമി മുങ്ങി എന്ന് സംശയിക്കുന്നില്ലെന്നും സോമശേഖരന്‍ എന്നയാള്‍ക്കാണ് അദ്ദേഹത്തിന്റെ ഇടപാടുകള്‍ അറിയുകയെന്നും രജിത് കുമാര്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ കാണാതായ രജിതിനെയും ഭാര്യയെയും ഇന്നലെ വൈകിട്ട് ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും കാണാനില്ലെന്ന് തുഷാരയുടെ സഹോദരന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിയെ പോലെ ചോദ്യം ചെയ്യുന്നതില്‍ വിഷമിച്ച് നാട് വിട്ടെന്നായിരുന്നു രജിത്കുമാറിന്റെ പ്രതികരണം.