വടകര ; അബ്ദുള്ള വല്ലംകണ്ടത്തിൽ എഴുതിയ നോവൽ ‘കല്ലുകടവിന്റെ ഇതിഹാസം ‘കടത്തനാട് ലിറ്ററിഫെസ്റ്റിൽ എഴുത്തുകാരൻ സിവി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു . മലയാള സാഹിത്യത്തിൽ നോവലുകളുടെ പ്രതാപം തിരിച്ചു വരുന്നതായി പ്രകാശനം ചെയ്തു കൊണ്ട് സിവി ബാലകൃഷ്ണൻ പറഞ്ഞു.
കൽപ്പറ്റ നാരായണൻ പുസ്തകം ഏറ്റുവാങ്ങി. കെഎൽഎഫ് ചെയർമാൻ അഡ്വ.ഐ മൂസ്സ അധ്യക്ഷനായി.സതീശൻ എടക്കുടി, മോഹനൻ പാറക്കടവ്, ദൃശ്യം പത്മനാഭൻ,പികെ അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
