യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ . റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അമേരിക്കക്കാരെ രക്ഷിക്കാന്‍ പോലും ഒരു കാരണവശാലും യുക്രെയ്‌നിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്നും ബൈഡന്‍ ആവർത്തിച്ചു

.’ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം”, ബൈഡന്‍ പറഞ്ഞു.

. 24 മണിക്കൂറിനിടെ ബെലാറസ്, യുക്രൈന്‍ അതിര്‍ത്തിയിലെ സേനാവിന്യാസം റഷ്യ വേഗത്തിലാക്കിയെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. സര്‍വസജ്ജീകരണങ്ങളുമായി നിലവില്‍ ഏകദേശം 1.3 ലക്ഷം സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അനുമാനമെന്നും കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും വടക്കന്‍ മേഖലയിലേക്കുള്ള സൈനികരുടെ ഒഴുക്കുവര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, യുക്രൈനുമായി അതിര്‍ത്തിപങ്കിടുന്ന ബെലാറസുമായി ചേര്‍ന്ന് റഷ്യ പത്തുദിവസത്തെ സംയുക്ത സേനാഭ്യാസം തുടങ്ങി. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയായാണ് ബെലാറൂസ് റഷ്യന്‍ സംയുക്ത സേനാഭ്യാസം. വടക്കന്‍ അതിര്‍ത്തിയിലെ ഒരുലക്ഷം സൈനികരെ നിലനിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ നിര്‍ദേശമുണ്ടെന്നും യുക്രൈനുമേല്‍ ശക്തമായ അധിനിവേശം നടത്തുമെന്ന സൂചനയാണിതെന്നും കിര്‍ബി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *