കാസർകോട് വയോധികനെ വീട് കയറി ആക്രമിച്ചതായി പരാതി. ബേക്കൽ സ്റ്റേഷനിലെ എസ് ഐ അജയ് എസ് മേനോൻ എതിരെയാണ് പരാതി. കാട്ടർമൂല സ്വദേശി കണ്ണനെയാണ് ആക്രമിച്ചത് . എസ് ഐ കുടുംബത്തിൻ്റെ മുന്നിൽ വെച്ച് മർദ്ദിച്ചു. ആളുമാറിയാണ് തന്നെ ആക്രമിച്ചത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയെന്നും പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് കടക്കവെയായിരുന്നു പൊലീസ് അതിക്രമമെന്നാണ് പരാതി.’ തോളിൽ കയ്യിട്ട് വീടിന് പുറത്തേക്ക് എന്നെ എസ് ഐ കൊണ്ടുപോയി, പിന്നീട് അയാളുടെ സ്വാഭാവം മാറി. ഷർട്ടിന്റെ കോളറിൽ പിടിച്ച് തെറി വിളിച്ച ശേഷം എന്നോട് ജീപ്പിലേക്ക് കയറാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും സർജറി കഴിഞ്ഞ ആളാണ് അച്ഛനെ വിടണമെന്നാവശ്യപ്പെട്ട് എന്റെ മകൾ ഓടിവന്നു. നീ അഷ്റഫ് ആണോ ഡാ… എന്ന് ആക്രോഷിച്ചായിരുന്നു എസ് ഐ ജീപ്പിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചത്, ഞാൻ കണ്ണനാണെന്ന് എസ് ഐയോട് പറഞ്ഞപ്പോൾ പിടിവിട്ടു’, കണ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *