ലോക ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തി. തായ്ലന്‍ഡിലെ ആഡംബര റിസോര്‍ട്ട് വില്ലയില്‍ മാര്‍ച്ച് നാലിനായിരുന്നു വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വോണ്‍ മരിച്ച് ആറുദിവസത്തിനുശേഷം ഇന്നലെയാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മെല്‍ബണിലെത്തിയത്.

പ്രത്യേക വിമാനത്തിലാണ് വോണിന്റെ മൃതദേഹം ബാങ്കോക്കില്‍ നിന്ന് മെല്‍ബണിലെത്തിച്ചത്. ഓസ്ട്രേലിയന്‍ ഇതിഹാസത്തിന്റെ സംസ്‌കാരചടങ്ങ് സ്വകാര്യമായി നടത്താനാണ് തീരുമാനമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് വോണ്‍ ലോകത്തോട് വിടപറഞ്ഞത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 52 വയസ്സ് മാത്രമായിരുന്നു പ്രായം.

Leave a Reply

Your email address will not be published. Required fields are marked *