തന്റെ ശാരീരിക പ്രശ്നങ്ങൾ മാനിക്കാതെ രാഗത്തിന്റെ രണ്ടാം ദിവസം കലാ പരിപാടികൾ ആസ്വദിക്കുകയാണ് മലപ്പുറം മാറഞ്ചേരി സ്വദേശി ലിയാന എന്ന ഇരുപത്തൊന്ന്കാരി. മലപ്പുറം പൊന്നാനിക്കടുത്തുള്ള മാറഞ്ചേരി സ്വദേശികളായ മൊയ്തു ജമീല ദമ്പതികളുടെ മകളാണ് ലിയാന.
ജന്മനാ മസ്കുലാർ അട്രോപ്പിക് (എസ് എം എ) എന്ന രോഗം ബാധിച്ചു ചികിത്സയിലാണ് ലിയാന. എന്നാൽ തന്റെ മകളുടെ രോഗാവസ്ഥയെ കണക്കിലാക്കാതെ മകൾക്കൊപ്പം നിന്ന് കൊണ്ട് പരിപാടികൾ ആസ്വദിക്കുന്ന ഈ മാതാപിതാക്കൾ രാഗത്തിന്റെ മറ്റൊരു അനുഭവ കാഴ്ചയാണ്.
രണ്ടാം വർഷ ഇലക്ട്രോണിക് ആൻ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയായ ലിയാന പഠനത്തിൽ മിടുക്കിയാണെന്ന് മാതാപിതാക്കൾ അഭിമാനത്തോടെ പറയുന്നു. രാഗത്തിന്റെ കല വിരുന്നുകൾ മാതാപിതാക്കളുടെ സഹായം ഇല്ലാതെ തന്റെ ഇലക്ട്രോണിക്ക് വീൽ ചെയറിലിരുന്ന് വളരെ വേഗത്തിൽ ആസ്വദിക്കുന്ന ലിയാന എല്ലാവര്ക്കും ഒരു പ്രജോദനമാണ്. ഇങ്ങനെ ഒരു പരിപാടി കാണാൻ സാധിച്ചതിൽ താൻ ഏറെ സന്തോഷവതിയാണെന്നും ലിയാന പറഞ്ഞു.