സർക്കാർ വിഹിതം കിട്ടാതായതോടെ പൂക്കോട് വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ശമ്പള വിതരണം മുടങ്ങി. 1250 ജീവനക്കാർക്കാണ് മാർച്ച് പത്ത് കഴിഞ്ഞിട്ടും ശമ്പളം കിട്ടാത്തത്.അധ്യാപകരും അനധ്യാപകരും ഫാം തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് ശമ്പളം കിട്ടാനുണ്ട്. ശമ്പളം ഇടയ്ക്ക് രണ്ടോ മൂന്നോ നാൾ വൈകാറുണ്ട്. ആദ്യം അങ്ങനെയാണ് കരുതിയത്. പക്ഷേ, പത്ത് നാൾ കഴിഞ്ഞിട്ടും ശമ്പളം ആർക്കും വീണില്ല. സർക്കാർ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി വെറ്റിനറി സർവകലാശാലയേയും കാര്യമായി ബാധിക്കുമോ എന്നാണ് ആശങ്ക. 95 കോടി രൂപ വർഷം തോറും ശമ്പളം, സർവകലാശാലയുടെ മറ്റു ചെലവുകൾ എന്നിവയ്ക്കായി ബജറ്റിൽ അനുവദിക്കും. മാസം തോറുമാണ് വിഹിതം നൽകുക. ഇത്തവണ കിട്ടാനുള്ള 7.86 കോടി രൂപയാണ് നൽകാത്തത്.സർവകലാശാലയിലും മറ്റ് ഏഴ് കേന്ദ്രങ്ങളിലുമായി 9.7 കോടി രൂപ വേണം ശമ്പളം നൽകാൻ. മറ്റു സർവകലാശാലകളെ പോലെ അഫ്ലിയേറ്റഡ് കോളേജുകൾ ഇല്ലാത്തതിനാൽ വരുമാനം കുറവാണ്. ഇറച്ചിക്കോഴി, കോഴിമുട, തുടങ്ങിയ ഉത്പന്നങ്ങൾ വിറ്റുള്ള തുകയും, വിദ്യാർത്ഥികളുടെ വാർഷിക ഫീസുമാണ് പ്രധാന വരുമാന മാർഗം. ഒന്നര മുതൽ രണ്ട് കോടി രൂപവരെയാണ് ഫാമുകളിൽ നിന്നും മറ്റുമായി കിട്ടും. ഫാം ഉത്പന്നങ്ങൾക്ക് പ്രതീക്ഷിച്ച വരുമാനമില്ലാത്തതിൽ, കുറച്ച് വർഷമായി വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. സർക്കാർ സഹായം തന്നെയാണ് ഏക ആശ്രയം.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020