തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് തുടരുന്നു. കൊല്ലപ്പെട്ട പിതൃസഹോദരന്‍ ലത്തീഫിന്റെ ഫോണും തക്കോല്‍ക്കൂട്ടവും കണ്ടെത്തി. ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അഫാന്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നാണ് മൊഴി. ഫോണ്‍ വലിച്ചെറിഞ്ഞ സ്ഥലത്തും ലത്തീഫിന്റെ ചുള്ളോളത്തെ വീട്ടിലും പോലീസ് അഫാനുമായി ഇന്ന് തെളിവെടുപ്പ് നടത്തി.

പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്.ചുള്ളാളത്തുള്ള ലത്തീഫിന്റെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ വീണ്ടും അഫാന്റെ വീട്ടിലെത്തിക്കും. സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.കേസില്‍ മൂന്ന് ദിവസത്തേക്കാണ് അഫാനെ കസ്റ്റഡിയില്‍ വിട്ടത്.

ഫെബ്രുവരി 24 നായിരുന്നു വെഞ്ഞാറമൂടമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്റെ പിതൃമാതാവ് സല്‍മാബീവി,പിതൃസഹോദരന്‍ ലത്തീഫ്,ഭാര്യ ഷാഹിദ,സഹോദരന്‍ അഫാന്‍,പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. മാതാവായ ഷെമിയെ അഫാന്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. മാതാവ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞദിവസമാണ് ഇളയ മകനടക്കം മരിച്ച വിവരം ഷെമിയെ അറിയിച്ചത്.രാവിലെ പത്തുമണിക്കും ആറുമണിക്കും ഇടയില്‍ അഞ്ചുകൊലപാതകങ്ങളും നടത്തിയ ശേഷം അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *