ആശമാരുടെ വേതനം കൂട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആശാവര്‍ക്കര്‍മാര്‍ക്ക് ധനസഹായമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം യോഗം ചേര്‍ന്നന്ന് ആരോഗ്യ മന്ത്രി ജെ.പി നഡ്ഡ രാജ്യസഭയില്‍ അറിയിച്ചു. വേതനവുമായി ബന്ധപ്പെട്ട് കേരളത്തിന് പണം നല്‍കാനില്ലെന്നും ജെ.പി നഡ്ഡ വ്യക്തമാക്കി.ആശാവര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. നല്‍കിയ പണം വിനിയോഗിച്ചതിന്റെ വിശദാംശം കേരളം നല്‍കിയിട്ടില്ലെന്ന് പി.സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി നഡ്ഡ പറഞ്ഞു.
അതേസമയം, വേതന വര്‍ധനവുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. ആരോപണങ്ങളും വിവാദങ്ങളും അധിക്ഷേപവുമൊക്കെ തുടര്‍ച്ചയായി വന്നതോടെ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.