പത്തനംതിട്ട: പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മല്ലപ്പള്ളി പാടിമണ്‍ സ്വദേശികളായ വര്‍ഗീസ് ഭാര്യ അന്നമ്മ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. ഗ്യാസ് ലിണ്ടര്‍ പൊട്ടിത്തെറിച്ചാണോ മരണമെന്നാണ് സംശയം.
വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് തൊട്ടടുത്തുള്ള സഹോദരന് ചെന്ന് നോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇരുവരുടെയും തൊട്ടടുത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച നിലയിലും കണ്ടെത്തിയിരുന്നു. മരിച്ച വര്‍ഗീസും ഭാര്യയും ഒറ്റക്കാണ് വീട്ടില്‍ താമസിക്കുന്നത്.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.