ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിഭവ് കുമാറിനെ പുറത്താക്കി. 2007ലെ കേസില്‍ വിജിലന്‍സ് ഡയറക്ടറേറ്റാണ് ബിഭവ് കുമാറിനെ പുറത്താക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കയ്യേറ്റം ചെയ്തു എന്നതാണ് ആരോപണം.
മദ്യനയക്കേസില്‍ ഇ.ഡി കുമാറിനെ തിങ്കളാഴ്ച ചോദ്യം ചെയ്തതിനു പിന്നാലെയാണ് നടപടി. കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് കുമാറിന്റെ താല്‍ക്കാലിക നിയമനമെന്നും ഉടന്‍ പിരിച്ചുവിട്ടതായും സ്പെഷ്യല്‍ സെക്രട്ടറി (വിജിലന്‍സ്) വൈവിവിജെ രാജശേഖര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.