കുന്ദമംഗലം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും എംഎല്‍എയും സോഷ്യലിസ്റ്റ് നേതാവുമായ കുന്ദമംഗലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മഹത് വ്യക്തിയ്ക്കുടമയായ വി. കുട്ടികൃഷ്ണന്‍ നായരെ എല്‍ജെഡി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി അനുസ്മരിച്ചു.

എല്‍ജെഡി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കേളന്‍ നെല്ലിക്കോട്ട് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം വി. കുഞ്ഞാലി ( എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ) ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണം സലീം മടവൂര്‍ (എല്‍ജെഡി സംസ്ഥാന സെക്രട്ടറി ) നടത്തി. മധു മാസ്റ്റര്‍, കെ. കെ. സദാനന്ദന്‍, സജീവ് കുമാര്‍, വിനയകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, വാര്‍ഡ് മെമ്പര്‍ സജിത ഷാജി, കെ. എം. ചന്ദ്രന്‍, രാജന്‍ ചാലിയാടത്ത്, റഷീദ്മാസ്റ്റര്‍, സുധീഷ് പുല്‍കുന്നുമ്മല്‍, ബിനു ടി. പി., വി.കെ. സത്യനാഥ്, ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *