തിരുവനന്തപുരം: കരമന സ്വദേശി അഖിലിന്റെ കൊലയില്‍ മുഖ്യപ്രതി അറസ്റ്റില്‍. കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്ന കിരണ്‍ കൃഷ്ണയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമികള്‍ അനന്തു വധക്കേസ് പ്രതികളെന്നു വ്യക്തമായിട്ടുണ്ട്. ബാറിലെ തര്‍ക്കത്തിലെ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട അഖില്‍. വീടിനുള്ളില്‍ ആളുകളുള്ള സമയത്താണ് ആക്രമണം നടന്നത്. എന്നാല്‍, ആരും സംഭവം നേരില്‍ കണ്ടിട്ടില്ല. സംഭവത്തില്‍ നാലു പ്രതികളെയും തിരിച്ചറിഞ്ഞു. വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവരാണ് പ്രതികള്‍. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്.