പ്രവൃത്തി പൂർത്തീകരിച്ച കുന്ദമംഗലം ബ്ലോക്ക് ഓഫീസ് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം മിനി സിവിൽ സ്റ്റേഷനിലേക്കും ട്രഷറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുമുള്ള റോഡാണിത്. പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമായി കിടന്നിരുന്ന ഈ റോഡിന് എം.എൽ.എ മുഖേന നാല് ലക്ഷം രൂപയുടെ ഭരണാനുമതിയായിരുന്നു ലഭ്യമാക്കിയിരുന്നത്.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ, ബ്ലോക്ക് സെക്രട്ടറി ഡോ. പി പ്രിയ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എൻ സിന്ധു, എം.എം സുധീഷ് കുമാർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *