നോര്‍വേ ചെസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ യുവഗ്രാന്‍ഡ് മാസ്റ്റര്‍ പ്രജ്ഞാനന്ദ. ഗ്രൂപ്പ് എ വിഭാഗത്തില്‍ ഒന്‍പത് റൗണ്ടുകളില്‍ നിന്നായി 7.5 നേടികൊണ്ടാണ് പ്രജ്ഞാനന്ദയുടെ കിരീടനേട്ടം. ഇസ്രായേലിന്റെ മാര്‍സല്‍ എഫ്രോയിംസ്‌കി രണ്ടാമതും സ്വീഡന്റെ ഇം യങ് മിന്‍ സിയോ മൂന്നാമതുമെത്തി.
ഇന്ത്യന്‍ താരമായ പ്രണീത് ആറ് പോയിന്റുമായി ആറാമതായി. അവസാന റൗണ്ടില്‍ പ്രണീതിനെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ കിരീടം നേടിയത്. ഒറ്റ തോല്‍വി പോലും നേരിടാതെയാണ് ഒന്‍പത് റൗണ്ടുള്ള ടൂര്‍ണമെന്റില്‍ പ്രജ്ഞാനന്ദയുടെ വിജയം. ആറ് വിജയവും മൂന്ന് സമനിലയുമാണ് പ്രജ്ഞാനന്ദ ടൂര്‍ണമെന്റില്‍ നിന്ന് നേടിയത്.
നോര്‍വെയിലെ ജയത്തോടെ അടുത്ത മാസം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ പ്രജ്ഞാനന്ദ യോഗ്യത നേടി. ഇന്ത്യ ടീം ബിയിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്.
