സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കാന്‍ തീരുമാനം. അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഭാഷാ തടസങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനുമായാണ് തീരമാനം. യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസിലാക്കുവാന്‍ കഴിയുന്ന തരത്തിലാണ് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പര്‍ ഉള്‍പ്പെടുത്തുകയെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 1 മുതല്‍ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സംവിധാനവും, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട്, മെഡിക്കല്‍ കോളേജുകള്‍, സിവില്‍ സ്റ്റേഷന്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസി കുറിപ്പ്: ഭാഷാ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ കെഎസ്ആര്‍ടിസി തയ്യാറാക്കുകയാണ്. ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വായിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഭാഷ അറിയാത്ത യാത്രക്കാര്‍ക്കും, മറ്റ് യാത്രക്കാര്‍ക്കും ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ വായിച്ച് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കുറക്കുന്നതിനും അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന തരത്തിലും ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പര്‍ ഉള്‍പ്പെടുത്തുകയാണ്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 1 മുതല്‍ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സംവിധാനവും, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട്, മെഡിക്കല്‍ കോളേജുകള്‍, സിവില്‍ സ്റ്റേഷന്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നല്‍കും. ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നല്‍കും [രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉണ്ടായിരിക്കും]. ഡെസ്റ്റിനേഷന്‍ നമ്പര്‍ ഒന്നു മുതല്‍ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് നല്കുന്നു.തിരുവനന്തപുരം – TV – 1കൊല്ലം – KM – 2പത്തനംതിട്ട – PT – 3ആലപ്പുഴ – AL – 4 കോട്ടയം – KT -5ഇടുക്കി /കട്ടപ്പന – ID -6എറണാകുളം – EK -7തൃശ്ശൂര്‍ -TS -8പാലക്കാട് -PL -9മലപ്പുറം -ML -10കോഴിക്കോട് -KK -11വയനാട് -WN -12കണ്ണൂര്‍ -KN -13കാസര്‍ഗോഡ് -KG -14ഡെസ്റ്റിനേഷന്‍ നമ്പര്‍ 15 മുതല്‍ 99 വരെ മറ്റ് കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് നല്‍കും. ഡെസ്റ്റിനേഷന്‍ നമ്പര്‍ 100 മുതല്‍ 199 വരെ ഓരോ ജില്ലയിലെയും സിവില്‍ സ്റ്റേഷന് മെഡിക്കല്‍ കോളേജ് വിമാനത്താവളം റെയില്‍വേ സ്റ്റേഷന് തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ എന്നിവക്ക് നല്‍കുന്നതാണ്. [ഒരു ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുകളില്‍ ഈ നമ്പര്‍ മാത്രം നല്‍കും. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ നമ്പറിനോടൊപ്പം ജില്ലാ കോഡ് കൂടി ചേര്‍ക്കും].ഉദാഹരണമായി തിരുവനന്തപുരം ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ 103 എന്ന ഡെസ്റ്റിനേഷന്‍ നമ്പറും മറ്റു ജില്ലകളില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് വരുന്ന ബസുകളില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് TV 103 എന്ന ഡെസ്റ്റിനേഷന്‍ നമ്പറും നല്‍കുന്നതാണ്. TV : തിരുവനന്തപുരം ജില്ലാ കോഡ്, 103: വിമാനത്താവളത്തിനുള്ള ഡെസ്റ്റിനേഷന്‍ നമ്പര്‍. ഒരു ജില്ലയില്‍ തന്നെ ഇത്തരത്തിലുള്ള രണ്ട് സ്ഥലങ്ങള്‍, ഉദാഹരണം രണ്ട് വിമാനത്താവളങ്ങള്‍ ഉണ്ടെങ്കില്‍ A ,B തുടങ്ങി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉള്‍പ്പെടുത്തുന്നു.ഉദാഹരണമായി മറ്റ് ജില്ലകളില്‍ നിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് വരുന്ന ബസ്സുകള്‍.തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് : TV 103 Aതിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് : TV 103 Bതിരുവനന്തപുരം ജില്ലയില്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകള്‍ക്ക്…തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് : 103 Aതിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് : 103 B.ഡെസ്റ്റിനേഷന്‍ നമ്പര്‍ 200 മുതല്‍ 399 വരെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാന സ്ഥലങ്ങള്‍ എന്നിവയ്ക്ക് നല്കുന്നു. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ക്ക് സ്റ്റേറ്റ് കോഡ് രണ്ടക്ഷരം, ഇംഗ്ലീഷ് ആല്‍ഫബറ്റ് കൂടെ ഉണ്ടായിരിക്കും. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളുടെ ഡെസ്റ്റിനേഷന്‍ നമ്പര്‍ ആയി ചേര്‍ക്കും.ഉദാഹരണം: ബാംഗ്ലൂര്‍ : KA 01ചെന്നൈ : TN Olകര്‍ണാടക സ്റ്റേറ്റ് കോഡ് : KAതമിഴ്നാട് സ്റ്റേറ്റ് കോഡ് : TN.ഡിപ്പോയുടെ അടുത്ത് ബൈപ്പാസില്‍ നിര്‍ത്തുന്ന സ്ഥലങ്ങള്‍ക്ക് ഡിപ്പോ ഡെസ്റ്റിനേഷന്‍ നമ്പറിന്റെ കൂടെ 1, 2, എന്ന് ചേര്‍ക്കും. ഉദാഹരണമായി കൊല്ലം ഡിപ്പോയുടെ അടുത്ത് അയത്തില്‍ എന്ന സ്ഥലത്തിന് 2-1 എന്ന് ഡെസ്റ്റിനേഷന്‍ നമ്പര്‍ നല്കുന്നു. ഇതില്‍ 2 എന്നത് കൊല്ലം ഡിപ്പോയുടെ ഡെസ്റ്റിനേഷന്‍ നമ്പര്‍ ആണ്. 400 മുതല്‍ ഡെസ്റ്റിനേഷന്‍ നമ്പറുകള്‍ ഓരോ ജില്ലയിലെയും മുകളില്‍ പറഞ്ഞവയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങള്‍ക്ക് റൂട്ടുകള്‍ അനുസരിച്ച് നല്കുന്നു. പ്രധാന റൂട്ട് നമ്പറിന് താഴെയായി ബസ് കടന്നുപോകുന്ന വഴി മനസ്സിലാക്കുന്നതിനായി ഇടയിലുള്ള പ്രധാന സ്ഥലങ്ങളുടെ ഡെസ്റ്റിനേഷന്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതാണ്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020