തിരുവനന്തപുരം:സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിയായി സെക്രട്ടേറിയേറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറി ബി.എസ്.പ്രകാശ് ചുമതലയേറ്റു. കൊവിഡ് – 19 വ്യാപനത്തിന് ശേഷം 2020 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തിയ പൊതു തെരഞ്ഞെടുപ്പ് കാലയളവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. 2021 – 2023 ല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണറായി. നിയമസഭാ ലൈബ്രറിയിലെ ലൈബ്രേറിയന്‍ എം.ആര്‍.ഇന്ദു ഭാര്യയാണ്.അനന്ത കൃഷ്ണന്‍ ,വിഷ്ണുഗോപാല്‍ എന്നിവര്‍ മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *