ജനറല്‍ കൗണ്‍സില്‍ യോഗം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷവും ഏറ്റുമുട്ടലും.ഒപിഎസ്- ഇപിഎസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടി.സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കൈകളില്‍ വടികളും മുദ്രാവാക്യവുമായി പനീര്‍സെല്‍വം അനുകൂലികള്‍ എ.ഐ.ഡി.എം.കെ. ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. മാത്രമല്ല, പാര്‍ട്ടി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളും അഗ്നിക്കിരയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.പളനിസ്വാമി വിളിച്ച യോ​ഗം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പനീർശെൽവം നൽകിയ ഹർജിയിൽ ഹൈക്കോടതി വിധിക്ക് മുന്നോടിയായിരുന്നു ഈ സംഘർഷമുണ്ടായത്.പളനിസ്വാമിപക്ഷം വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ചേരാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ. പനീര്‍സെല്‍വം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി പനീര്‍സെല്‍വത്തിന്റെ ആവശ്യം തള്ളി.തുടർന്ന് അണ്ണാ ഡീഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചു. ഹൈക്കോടതി വിധി അനുകൂലമായതോടെ ജനറല്‍ കൗണ്‍സില്‍ വേദി ഇപിഎസ് വിഭാഗത്തിന്‍റെ നിയന്ത്രണത്തിലായി. എ.ഐ.ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. തിങ്കളാഴ്ച രാവിലെ വാനഗരത്തിലെ പാര്‍ട്ടി ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *