നടിയെ ആക്രമിച്ച കേസില്‍ ആര്‍.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ.ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്ന് ജിൻസൺ പറഞ്ഞു.‘ജയിലില്‍ വച്ച് കത്തെഴുതിയത് വിപിന്‍ലാലാണ്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ പറഞ്ഞു. സുനി ചെരുപ്പില്‍ ഫോണ്‍ കടത്തുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട് എന്നും ജിന്‍സണ്‍ പറഞ്ഞു.‘ആര്‍ ശ്രീലേഖ ശുദ്ധ അസംബന്ധമാണ് വിളിച്ചുപറയുന്നത്. അവരിതൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ല. മാധ്യമങ്ങളിലും മറ്റും കണ്ടും വായിച്ചുമുള്ള അറിവേ ഇക്കാര്യത്തില്‍ ശ്രീലേഖയ്ക്കുള്ളൂ.ദിലീപിനെതിരായ തെളിവുകളില്‍ പലതും കോടതിക്ക് ബോധ്യപ്പെട്ടതാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളും തെളിയിക്കപ്പെട്ടതാണ്. എന്തുകൊണ്ടാണ് ശ്രീലേഖ ഇപ്പോഴീ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് പച്ചവെള്ളം കുടിക്കുന്ന എല്ലാവര്‍ക്കും അറിയാം. വെറുതെ ഇങ്ങനെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ശരിക്കും മറുപടി പറയേണ്ട കാര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *