ദര്‍ഘാസുകള്‍ ക്ഷണിച്ചു

വടകര ഐ.സി.ഡി.എസ്‌ സി.ഡി.പി.ഒ യുടെ കാര്യാലയത്തിനു കീഴിലെ 124 അങ്കണവാടികളിലേക്ക്‌, 2022-23 സാമ്പത്തിക വര്‍ഷത്തെ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന്‌ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രവര്‍ത്തി ദിവസങ്ങളില്‍ വടകര ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടവുന്നതാണ്‌. ഫോണ്‍:0496 2501822, അടങ്കൽ തുക 372000 രൂപ. കൂടുതൽ വിവരങ്ങൾക്ക് : 0496 2501822

സ്പോട്ട് അഡ്മിഷൻ നടത്തുന്നു

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ നടത്തിവരുന്ന എ ഐ സി ടി ഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്സൈ്റ്റൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ19 ന് രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ നടക്കും. നിലവിൽ അപേക്ഷിക്കാത്തവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, നേറ്റീവിറ്റി – കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായം 2023 ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390, 0497 2965390

പോത്ത് വളർത്തൽ പരിശീലനം

മലമ്പുഴ സര്‍ക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റ ആഭിമുഖ്യത്തിൽ ജൂലൈ 14ന്‌ രാവിലെ 10 മണി മുതൽ അഞ്ച് മണി വരെ പോത്ത്‌ വളര്‍ത്തലില്‍ പരിശീലനം നൽകുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454 എന്ന നമ്പറില്‍ വിളിച്ച്‌ മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്‌. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്‍റെ കോപ്പി കൊണ്ടുവരണം.

അഭിമുഖം

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ 384/2020) തസ്തികയ്ക്ക് 2023 ജനുവരി 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാംഘട്ട അഭിമുഖം ജൂലൈ 12ന് പി എസ് സി കോഴിക്കോട് റീജ്യണൽ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈൽ നിന്നും ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തീയതിയിലും അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ പരിഷ്കരിച്ച കെ ഫോറം, പി എസ് സിയുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി എസ് സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2371971

PRD/CLT/3191/07/23
11/07/2023

ദർഘാസുകൾ ക്ഷണിച്ചു

തൂണേരി ശിശു വികസന പദ്ധതി ഓഫീസറുടെ കീഴിലെ 194 അങ്കണവാടികളിലേക്ക് 2022 -23 സാമ്പത്തികവർഷത്തെ പ്രീ സ്കൂൾ കിറ്റ് വാങ്ങി അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് സിവിൽ സ്റ്റേഷനിലുള്ള ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലവുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടാം. ഫോൺ : 7025174038

സൈക്കോളജി അപ്രന്റീസ് നിയമനം

വിവിധ ​ഗവ/എയ്ഡഡ് കോളേജുകളിലേക്കായി സൈക്കോളജി അപ്രന്റീസുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലക്ഷണീയം. ഉദ്യോ​ഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ 11 മണിക്ക് തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0490 2346027

ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്‌

സ്റ്റേറ്റ്‌ റിസോഴ്സ്‌ സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്‌ പ്രോഗ്രാമിന്‌ ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന്‌ കോണ്ടാക്ട് ക്ലാസ്സുകളും, പ്രാക്ടിക്കലുകളും, ഇന്റേൺഷിപ്പും, ടീച്ചിംഗ്‌ പ്രാക്സീസും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. കോഴ്‌സിന് ചേരാനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത : പ്ലസ്ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ്‌ കോഴ്‌സ്‌/ഏതെങ്കിലും ഡിപ്ലോമ ആണ്‌. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്‌ ഡിപ്ലോമ കഴിഞ്ഞവര്‍ക്ക്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി അഡ്വാന്‍സ്‌ ഡിപ്ലോമയുടെ രണ്ടാം വർഷ കോഴ്‌സിലേക്ക്‌ ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്‌. https://app.srcccin/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് : 9446258845, 9495592687

നിയമനം നടത്തുന്നു

വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലെ സായാഹ്ന ഡിപ്ലോമ വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ വെല്‍ഡിങ്, ട്രേഡ്സ്മാന്‍ സ്മിത്തി, ട്രേഡ്സ്മാന്‍ മെഷീനിസ്റ്റ് തസ്തികയില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ പാസ്സായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 13ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383924 www.kgptc.in

ക്വട്ടേഷനുകൾ ക്ഷണിച്ചു

കസ്റ്റംസ്‌ റോഡിലുള്ള തുറമുഖ ഗോഡൗൺ (ഗോഡൗൺ ആവശ്യത്തിലേക്കായി) ഒരു വര്‍ഷത്തേക്ക്‌ പ്രതിമാസ ലൈസന്‍സ്‌ ഫീസടിസ്ഥാനത്തില്‍ നല്‍കുന്നതിന്‌ കോഴിക്കോട് പോർട്ട് ഓഫീസർ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 20ന് ഉച്ചയ്ക്ക്‌ 12 മണിവരെ പോര്‍ട്ട്‌ ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫീസില്‍ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്ന് മണിയ്ക്ക്‌ തുറക്കും. ക്വട്ടേഷനുകളോടൊപ്പം ദേശസാത്കൃത ബാങ്കില്‍ നിന്നും കോഴിക്കോട്‌ പോര്‍ട്ട്‌ ഓഫീസറുടെ പേരിലെടുത്ത 5000/ – രൂപയുടെ ഡി.ഡി നിരതദവ്യമായി ഉള്ളടക്കം ചെയ്യേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0495 2414863

യാനങ്ങളുടെ പരിശോധന

തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യന്ത്രവൽകൃത ട്രോൾ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പരിശോധന നടത്തുന്നു. ജൂലൈ 13,14 തിയ്യതികളിൽ ബേപ്പൂർ ഹാർബറിലും, ജൂലൈ 14ന് വെള്ളയിൽ ഹാർബറിലും, ജൂലൈ 18,19 തിയ്യതികളിൽ പുതിയാപ്പ ഹാർബറിലും, ജൂലൈ 14,15, 16 തിയ്യതികളിൽ കൊയിലാണ്ടി ഹാർബറിലും, 15,16 തിയ്യതികളിൽ വടകര ചോമ്പാൽ ഹാർബറിലും പരിശോധന നടത്തുന്നു. എല്ലാ യാന ഉടമകളും പരിശോധനയിൽ പങ്കെടുക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

തിയ്യതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക അടക്കുവാനുള്ള അവസാന തിയ്യതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

ധനസഹായം നല്‍കുന്നു

കേരള സര്‍ക്കാര്‍ സംസ്ഥാന ഫിഷറീസ്‌ വകുപ്പ്‌ മുഖേന രക്ഷിതാക്കള്‍ മരണപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ മക്കൾക്ക്‌ ദത്തെടുക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. പ്ലസ്‌ വണ്‍ മുതലാണ്‌ ആനുകൂല്യം നല്‍കി വരുന്നത്‌. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറവും കോഴിക്കാട്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ജൂലൈ 20. കൂടുതൽ വിവരങ്ങൾക്ക് : 0495 2383780

പുത്തനുണർവിൽ പുറക്കാട്ടിരി ആയുർവേദ ആശുപത്രി; കൂടുതൽ തസ്തികകൾ അനുവദിച്ചു

പുറക്കാട്ടിരി ആയുർവേദ ആശുപത്രിയിലെ കുട്ടികളുടെയും കൗമരക്കാരുടെയും കിടത്തി ചികിത്സാവാർഡ് ഇനി അടഞ്ഞ് കിടക്കില്ല. സർക്കാർ നൽകിയ ഉറപ്പ് ഊട്ടിയുറപ്പിക്കുന്നതാണ് ആശുപത്രിക്ക് അനുവദിച്ച പുതിയ തസ്തികകൾ. സ്ഥിരം ജീവനക്കാരുടെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ധന-ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ തസ്തികകൾ അനുവദിച്ചത്.

കൗമാരഭൃത്യം, പഞ്ചകർമ്മ, ആയൂർവേദം എന്നിവയിൽ ഓരോ മെഡിക്കൽ ഓഫീസർമാർ, നാല് നഴ്സ്, ഒരു ഫാർമസിസ്റ്റ് എന്നിങ്ങനെയാണ് തസ്തികകൾ അനുവദിച്ചത്. വിവിധ തരം രോഗങ്ങളാൽ പ്രയാസപ്പെടുന്ന നിരവധി കുട്ടികളുടെ ആശ്രയമാണ് എ.സി. ഷൺമുഖദാസ് ഗവ. ആയുർവേദ ആശുപത്രി.

ആയുർവേദ മരുന്ന്, പഞ്ചകർമ്മ തെറാപ്പി എന്നിവയ്ക്കൊപ്പം ലേണിംഗ് അസസ്മെന്റ്, റെമഡിയൽ ട്രെയിനിംഗ്, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പി, ക്ലിനിക്കൽ യോഗ, സൈക്കോളജി എന്നീ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങളും നിർധനരായ കുട്ടികൾക്കും പരിചരണം നൽകുന്നവർക്കും നൽകി വരുന്നുണ്ട്. സെറിബ്രൽ പാൾസി, ഓട്ടിസം, എ.ഡി.എച്ച്.ഡി തുടങ്ങിയ രോഗങ്ങൾക്ക് ഇവിടെ നല്ല ചികിത്സയുണ്ട്. വ്യക്തിഗത തെറാപ്പിക്ക് പുറമേ, ഗ്രൂപ്പ് തെറാപ്പി, രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടികൾ, സ്കൂൾ പരിഹാര പരിപാടികൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയും നടത്തി വരുന്നു.

വലിയ ചെലവ് വരുന്ന ഇത്തരം ചികിത്സകൾ സാധാരണക്കാർക്ക് സർക്കാർ നിരക്കിൽ ലഭ്യമാക്കുകയാണ് 30 കിടക്കകളുള്ള ആശുപത്രിയിൽ. മികച്ച ജീവനക്കാരുടെ ഇടപെടലിലൂടെ സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്നതാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ. നിലവിലുള്ള താൽക്കാലിക ജീവനക്കാർക്ക് പുറമേ കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നതോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാകും. ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കി മികവിൻ്റെ കേന്ദ്രമാക്കി ആശുപത്രിയെ മാറ്റുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *