പയ്യന്നൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം ശുചിമുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ബി. ബ്ലോക്കിലെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെത്തി പാമ്പിനെ പിടൂകൂടി.

മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വിഷപ്പാമ്പ് ശല്യം മാറ്റമില്ലാതെ തുടരുകയാണ്. മാസങ്ങള്‍ക്കു മുമ്പ് തീവ്രപരിചരണ വിഭാഗത്തിലും വാര്‍ഡിനു മുന്നിലും പാമ്പിനെ കണ്ടിരുന്നു.

വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളിലും മറ്റും പാമ്പ് ശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യനിക്ഷേപമുമാണ് പാമ്പ് ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *