ലയണൽ മെസ്സി എമ്പാപ്പേക്കും നെയ്‌മർക്കും സെർജിയോ റാമോസ്സിനും ഒപ്പം പാരിസ് സൈന്റ് ജർമനിൽ പന്ത് തട്ടും. ആദ്യ കളി എന്നാകും എന്ന് ഉറ്റു നോക്കുകയാണ് ലോകം. 30ാം നമ്പര്‍ ജഴ്‌സിയാവും മെസ്സി പിഎസ്ജിയില്‍ അണിയുക. 34കാരനായ മെസ്സി കുടുംബത്തോടൊപ്പം പാരിസിലെത്തിയാണ് കരാറിലൊപ്പിട്ടത്. പ്രതിവര്‍ഷം 40 ദശലക്ഷം യുഎസ് ഡോളറിനാണ് 34കാരനായ മെസ്സിയുമായി പിഎസ്ജി കരാറൊപ്പിട്ടത്.
21 വർഷമായി ബാർസലോണയ്ക്കായി കളിക്കുന്ന ലയണൽ മെസ്സി, അപ്രതീക്ഷിതമായാണ് ക്യാമ്പ് നൗ വിട്ടത്. മെസ്സിയുമായുള്ള കരാർ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ താരം ടീമിൽ തുടരില്ലെന്ന് ബാർസയാണ് ആദ്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രത്യേകം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കണ്ണീരോടെ മെസ്സി ബാർസ വിടുന്ന കാര്യം പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി താരം ടീം വിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, ഓരോ തവണയും ബാർസയ്ക്കൊപ്പം തുടരാൻ മെസ്സി തന്നെ തീരുമാനിക്കുകയായിരുന്നു . ഈ വർഷം ബാർസയിൽ തുടരാൻ പ്രതിഫലം പകുതിയാക്കി കുറയ്ക്കാൻ മെസ്സി തയാറായെങ്കിലും, ലാ ലിഗയിലെ സാമ്പത്തിക ചട്ടങ്ങൾ തിരിച്ചടിയായി.ഇതോടെ ബാർസയുമായി വേർ പിരിയുകയായിരുന്നു