മാവൂർ കുറ്റിക്കടവ് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കുനിയൻ കടവിനും, കുറ്റിക്കടവിനും ഇടയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.ഏകദേശം 50വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. മീൻ പിടുത്തത്തിൽ ഏർപ്പെട്ടിരുന്ന ആൾ വിവരം അറിയിക്കുകയായിരുന്നു.
ഏറെ നാളത്തെ പഴക്കം ഉണ്ട് മൃതദേഹത്തിന് .തിരിച്ചറിയാൻ പറ്റാത്ത വിധം ജീർണ്ണിച്ച അവസ്ഥയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ആയിരുന്നു ബോഡി ഉള്ളത്.മാവൂർ പോലീസ് ന്റെ നേതൃത്വത്തിൽ തുടർ നടപടികൾക്കായി പുഴയിൽ നിന്നും മൃതദേഹം മാറ്റുന്നത്തിനുള്ള നടപടി ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *