ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനു മുൻപ് ഇന്ത്യക്ക് തിരിച്ചടിയായി ഓൾറൗണ്ടർ ശർദ്ദുൽ താക്കൂറിനു തുടഞരമ്പിന് പരുക്കേറ്റു. താക്കൂറിനു പകരം സ്പിൻ ഓൾറൗണ്ടർ ആർ അശ്വിൻ ടീമിലെത്താനാണ് സാധ്യത. ലോർഡ്സിൽ മികച്ച റെക്കോർഡുള്ള ഇഷാന്ത് ശർമ്മയ്ക്കും സാധ്യതയുണ്ട്. ബാറ്റിംഗിൽ കൂടി പരിഗണിക്കാവുന്ന താക്കൂർ പുറത്തായതിനാൽ നാല് പേസർമാരുമായി ഇറങ്ങാൻ ഇന്ത്യ മടിച്ചേക്കും. അതുകൊണ്ട് തന്നെ താക്കൂറിനു പകരം അശ്വിനും മൂന്നാം പേസർ സിറാജിനു പകരം ഇഷാന്തും ടീമിലെത്തിയേക്കും.

ഇംഗ്ലണ്ട് നിരയിലും പരുക്ക് പ്രശ്നമാണ്. പരിശീലനത്തിനിടെ കാൽവെണ്ണയ്ക്ക് പരുക്കേറ്റ സ്റ്റുവർട്ട് ബ്രോഡ് പുറത്തിരിക്കും. ജെയിംസ് ആൻഡേഴ്സൺ കളിക്കുന്ന കാര്യവും സംശയത്തിലാണ്. ഇരുവർക്കും പകരം മാർക്ക് വുഡും മൊയീൻ അലിയും കളിച്ചേക്കും. മോശം ഫോം തുടരുന്ന സാക്ക് ക്രൗളിക്ക് പകരം ഹസീബ് ഹമീദ് കളിക്കുന്നതും പ്രതീക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *