കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള ജനകീയ തിരച്ചിലിനിടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പരപ്പന്‍ പാറയില്‍ സന്നദ്ധപ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുഴയോട് ചേര്‍ന്ന ഭാഗത്താണ് ശരീരഭാഗങ്ങള്‍ കണ്ടത്. എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. കണ്ടെത്തിയ ശരീരഭാഗങ്ങള്‍ കവറിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചലില്‍ ഈ പ്രദേശത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. ഇന്ന് രണ്ട് കാലുകളാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനാല്‍ ഈ പ്രദേശത്ത് കൂടുതല്‍ തിരച്ചില്‍ നടത്താനാണ് വനംവകുപ്പിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും തീരുമാനം. കടന്നുചൊല്ലാന്‍ ഏറെ പ്രയാസമുള്ള സ്ഥലമാണ് ഈ മേഖല.

മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തിരച്ചില്‍ തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *