ഇടുക്കി: ഇടുക്കിയിലും ഇരട്ട വോട്ട് ആരോപണവുമായി കോണ്‍ഗ്രസ്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് ആരോപണം. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് തമിഴ്‌നാട് സ്വദേശികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സേനാപതി വേണു പറഞ്ഞു.

തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം. ഇരട്ടവോട്ട് ചെയ്യിക്കുന്ന രീതി വര്‍ഷങ്ങളായി തുടരുന്നുണ്ടെന്നും ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് അവിടെയും വോട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *