ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.), പോസ്റ്റ് ഗ്രാേജ്വറ്റ്, ഫെലോ/ഡോക്ടറൽതല മാനേജ്മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് അഥവാ കാറ്റ് 2023, നവംബർ 26-ന് മൂന്ന് സെഷനുകളിലായി നടത്തും. അപേക്ഷ സെപ്റ്റംബർ 13-ന് വൈകീട്ട് അഞ്ചുവരെ iimcat.ac.in നൽകാം. ഓരോ ഐ.ഐ.എമ്മിനും അവരുടേതായ പ്രവേശനരീതി ഉണ്ടാകും. അഹമ്മദാബാദ്, അമൃത്‌സർ, ബെംഗളൂരു, ബോധ്ഗയ, കൽക്കത്ത, ഇന്ദോർ, ജമ്മു, കാഷിപുർ, കോഴിക്കോട്, ലഖ്‌നൗ, നാഗ്പുർ, റായ്‌പുർ, റാഞ്ചി, റോത്തക്, സാംബൽപുർ ഷില്ലോങ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്‌പുർ, വിശാഖപട്ടണം എന്നീ 20 ഐ.ഐ.എമ്മിലെ, സൂചിപ്പിച്ച പ്രോഗ്രാമുകളിലെ പ്രവേശനമാണ് കാറ്റിന്റെ പരിധിയിൽ മുഖ്യമായും വരുന്നത്. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി) ആയി നവംബർ 26-ന്, മൂന്നു ഷീറ്റിൽ (രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട്) നടത്തും. പരീക്ഷയുടെ ദൈർഘ്യം രണ്ടുമണിക്കൂർ ആയിരിക്കും. സെക്‌ഷൻ I: വെർബൽ എബിലിറ്റി ആൻഡ് റീഡിങ്് കോംപ്രിഹെൻഷൻ, സെക്‌ഷൻ II: ​േഡറ്റാ ഇന്റർപ്രറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, സെക്‌ഷൻ III: ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും (എം.സി.ക്യു.), എം.സി.ക്യു. ഇതര ചോദ്യങ്ങളും എല്ലാം ഉണ്ടായിരിക്കും. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച് ആറ്‌ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്തു നൽകണം.

Leave a Reply

Your email address will not be published. Required fields are marked *