രാജ്യവ്യാപകമായി 6,000 യുപിഐ എടിഎമ്മുകൾ ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മിന്റെ ഡിസ്പ്ലേ സ്ക്രീനിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാം. ഏത് ബാങ്കുകളുടെ അക്കൗണ്ട് ഉള്ളവർക്കും യുപിഐ മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ലഭ്യമാണെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ തന്നെ ഈ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ഇതിനായി ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്റർഓപ്പറബിൾ കാർഡ്‌ലെസ്സ് ക്യാഷ് .നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ച് യുപിഐ എടിഎമ്മുകൾ ആരംഭിക്കുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കാണ് ബറോഡ. പണം പിൻവലിക്കാൻ കാർഡ് കൈവശം വയ്ക്കേണ്ടതിന്റെ ആവശ്യകത ഇല്ല. യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള ഒന്നിലധികം അക്കൗണ്ടുകളിൽ നിന്ന് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാം, എല്ലാ ഇടപാടുകൾക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡൈനാമിക് ക്യുആർ കോഡ് ഉപയോഗിക്കാമെനന്നതിനാൽ ബാങ്കിംഗ് അനുഭവം സുരക്ഷിതമാക്കുകയും, യുപിഐ എടിഎം ഇടപാടുകൾ വേഗമേറിയതും എളുപ്പവുമാക്കുന്നു എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. ആദ്യം എത്ര പണം പിൻവലിക്കണമെന്ന് തീരുമാനിക്കുക. തുടർന്ന് നിങ്ങൾ തിരഞ്ഞെടുത്ത തുക പ്രകാരം, സ്ക്രീനിൽ ഒരു ക്യുആർ കോഡ് ദൃശ്യമാകും. നിങ്ങളുടെ യുപിഐ ആപ്പ് വഴി ഈ ക്യുആർ കോഡ് സ്കാൻ ചെയ്യണം. ശേഷം നിങ്ങളുടെ യുപിഐ പിൻ നൽകി പണം പിൻവലിക്കാം. കാർഡ് ഉപയോഗിക്കാതെ തന്നെ, സൗകര്യപ്രദവും സുരക്ഷിതവുമായി പണം പിൻവലിക്കാനുള്ള മാർഗ്ഗമാണ് ഇത് വഴി സാധ്യമാകുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ ജോയ്ദീപ് ദത്ത റോയ് പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
