കൊച്ചി: ബസ് ഓടിക്കുന്നതിനാൽ റോഡിന്റെ തമ്പുരാനാണു ഡ്രൈവർ എന്നർഥമില്ലെന്നു ഹൈക്കോടതി. വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുന്നതും കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ ബസ് ജീവനക്കാരൻ റോഡിൽ വഴിതടഞ്ഞ് അതിക്രമം കാട്ടിയതും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാ ണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.
റോഡ് സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ നൽകിയ റിപ്പോർട്ട് പ്രകാരം
സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് നൽകാനും
കോടതി നിർദേശിച്ചു.
