സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉയർന്ന നിരക്കിലായിരുന്ന സ്വർണ്ണത്തിന് സെപ്റ്റംബർ 9 ബുധനാഴ്ച പവന് 760 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 10 ഇന്നലെ ഗ്രാമിന് 110 രൂപ വർധിച്ച് 14,255 രൂപയിലും, പവന് 880 രൂപയുടെ വർധനവോടെ 1,14,040
രൂപയുമായിരുന്നു വിപണിയിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന പെട്ടെന്നുള്ള വിലവ്യതിയാനങ്ങളാണ് സംസ്ഥാനത്തെ ആഭരണ വിപണിയിലും പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *