പാലക്കാട്: പാലക്കാട്–ആലപ്പുഴ റൂട്ടിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ഈ മാസം 24, 25 തീയതികളിൽ ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തി. 24-ാം തീയതി പുറപ്പെടുന്ന ടാറ്റാനഗർ–എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സർവീസ് നടത്തുക. 25-ാം തീയതി സർവീസ് നടത്തുന്ന മംഗളൂരു സെൻട്രൽ–തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22207) എന്നീ ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടും.

ഈ ദിവസങ്ങളിൽ മാവേലി എക്സ്പ്രസിന് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

അതുപോലെ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് എറണാകുളം ജംഗ്ഷൻ, ആലപ്പുഴ സ്റ്റോപ്പുകൾ ഒഴിവാക്കി എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *