ഫറോക്ക് നഗരസഭയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 10 ഭക്ഷ്യ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.ചോറ്, പൊറോട്ട, കറികൾ, മത്സ്യവിഭവങ്ങൾ, ചിക്കൻ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
മൊണാർക്ക് ബാർ ഹോട്ടൽ ഫറോക്ക്, ലിജിൽ ഹോട്ടൽ നല്ലൂർ , സെഞ്ച്വറി ഹോട്ടൽ ഫറോക്ക്, മിൽമ കൂൾബാർ നല്ലൂർ, MK കൂൾബാർ നല്ലൂർ ,ഹോട്ടൽ ലായിക് പേട്ട , പുതേരി ഹോട്ടൽ ഫറോക്ക് , ചാലിയാർ ഹോട്ടൽ ഫറോക്ക് , റെഡ്ക്രസൻ്റ് ഹോസ്പിറ്റൽ കാൻ്റീൻ ചുങ്കം , ഫ്ലവേഴ്സ് ഹോട്ടൽ & കൂൾബാർ ഫറോക്ക് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. രാവിലെ 6 മണി മുതലായിരുന്നു പരിശോധന. കടയുടമകൾക്ക് നോട്ടീസ് നൽകുമെന്നും ഇവരിൽ നിന്നും പിഴ ഈടാക്കുമെന്നും ന​ഗരസഭാ ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ന​ഗരസഭാ സെക്രട്ടറി അറിയിച്ചു. 17 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത് ഇതിൽ 10 സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. നഗരസഭാ സെക്രട്ടറി ഷാജുപോൾ ക്ലീൻ സിറ്റി മാനേജർ ബാബു വിപി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ശിഹാബ് കെ സുജിൽ സി സഷിത എൻ ജീവനക്കാരായ ഗണേഷ് വിനോദ് ഷൈനീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *