വർഗീയത പോലെയുള്ള വിപത്തുകളെ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടാതെ ലഹരി പോലെയുള്ള സാമൂഹിക വിപത്തുകളെയും ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇവയെല്ലാം പൂർണമായി ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്പെക്ടർമാരുടെ 31-ാം ബാച്ചിൻ്റെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എല്ലാ രംഗത്തും കേരളാ പൊലീസ് രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. കുറ്റകൃത്യങ്ങൾ തടയുക മാത്രമല്ല പൊലീസിൻ്റെ ചുമതല. അത്യാവശ്യ ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കേണ്ടതും അവരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് പ്രവൃത്തിയിലൂടെ കേരള പൊലീസ് തെളിയിച്ചിട്ടുണ്ട്. ദുരന്ത ഘട്ടങ്ങളിൽ ജനങ്ങൾ ആദ്യം വിളിക്കുന്നത് പൊലീസിനെയാണ്. അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *