ആൻഡ്രോയിഡ്, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി ക്രോം ബ്രൗസർ പുത്തൻ അപ്ഡേറ്റ് അവതരിപ്പിച്ചു. ഉപയോക്താക്കൾ അവഗണിക്കുന്ന സൈറ്റിൽ നിന്ന് വരുന്ന നോട്ടിഫിക്കേഷനുകൾ ഗൂഗിൾ ക്രോം സ്വന്തമായി മനസിലാക്കി ഓഫ് ആക്കും എന്നതാണ് പുതിയ അപ്ഡേഷന്റെ സവിശേഷത.
ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് പുത്തൻ സുരക്ഷാ അപ്ഡേറ്റ്. കൂടാതെ പുതിയ അപ്ഡേറ്റ് പ്രകാരം ക്യാമറ ആക്‌സസ്, ലൊക്കേഷൻ ട്രാക്കിംഗ് തുടങ്ങിയ സെൻസിറ്റീവ് ഇൻഫോർമേഷന് അനുമതി ലഭിക്കുന്നതിനായി കൂടുതൽ അലേർട്ടുകൾ അയക്കുന്ന സൈറ്റുകളുടെ അനുമതി റദ്ദാക്കാനും സഹായിക്കുന്നു.
പുത്തൻ അപ്ഡേറ്റ് പ്രകാരം വെബ്‌സൈറ്റ് നോട്ടിഫിക്കേഷനുകൾ ഒറ്റ ടാപിലൂടെ തന്നെ അൺസബ്സ്ക്രൈബ് ചെയ്യാൻ ഉപഭോക്താക്കൾക്ക് സാധിക്കും. പുത്തൻ ഫീച്ചർ ഗൂഗിൾ ഇതിനകം തന്നെ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.
ഈ ഫീച്ചർ എന്ന് മുതൽ ലഭ്യമായി തുടങ്ങുമെന്നുള്ള കാര്യം ഇതുവരെ ഗൂഗിൾ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും അടുത്ത ഗൂഗിൾ ക്രോം അപ്ഡേറ്റ് മുതൽ പുത്തൻ ഫീച്ചർ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
