കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽലെന്ന് സിഎജി റിപ്പോർട്ട് പ്രളയ നിയന്ത്രണത്തില്‍ വിമര്‍ശനം

0

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്.കഴിഞ്ഞ സാമ്പത്തിക വർഷം മുൻ വർഷത്തെക്കാൾ 1.02 ശതമാനമാണ് കടം വർധിച്ചത്. സംസ്ഥാനത്തിൻ്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്. കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ ഭാവി തലമുറക്ക് ഭാരമാകുമെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ റവന്യു ധന കമ്മികൾ നിയന്ത്രിക്കണമെന്നും സിഎജി റിപ്പോർട്ടിൽ നിർദേശിച്ചു.പ്രളയ മുന്നൊരുക്കത്തിലടക്കം സര്‍ക്കാരിന് വീഴ്ചകള്‍ വന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക ചെലവ് ക്രമപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.2011 മുതൽ 2018 വരെ ക്രമപ്പെടുത്താത്തത് 4735 കോടി രൂപയാണ്. അപര്യാപ്തമായ ചെലവ് നിയന്ത്രണമാണ് നടക്കുന്നതെന്ന് സിഎജി റിപ്പോർട്ടിൽ ആരോപിച്ചു.
ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here