തിരുവനന്തപുരം: വീണ്ടും എഫ്ബി പോസ്റ്റുമായി കളക്ടര്‍ എന്‍ പ്രശാന്ത്. ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ’ എന്നുതുടങ്ങുന്ന പോസ്റ്റില്‍ പക്ഷെ ആരുടെയും പേര് പറയാതെയാണ് പരാമര്‍ശം.

കാംകോ കള പറിക്കല്‍ യന്ത്രത്തിന്റെ ചിത്രം സഹിതമാണ് നിലവിലെ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കൂടിയായ എന്‍ പ്രശാന്ത് ഐഎഎസിന്റെ പോസ്റ്റ്. ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.

അതേസമയം, ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ചട്ടലംഘനം നടത്തി പരസ്യ വിമര്‍ശനം നടക്കുന്നതായുള്ള വസ്തുതാ റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി നല്‍കിയത്. സ്വമേധയാ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറുകയായിരുന്നു. പരസ്യ വിമര്‍ശനത്തില്‍ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്‍ പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *