കുന്ദമംഗലം: വരുന്ന ജനുവരി 9 മുതൽ കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ട് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ സാൻഡോസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് – സീസൺ ഫോർ സ്വാഗതസംഘം ഓഫീസ് ഡിസംബർ 15-ന് വൈകിട്ട് 5 മണിക്ക് മഹനീയ വ്യക്തിതങ്ങളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്ന് വിജയിച്ച മെമ്പർ ആണ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുക.

കുന്ദമംഗലം അങ്ങാടിയിൽ കോടതിയുടെ എതിർവശത്തുള്ള ഹോം ബസാർ ബിൽഡിംഗിലാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ജനശബ്ദം ന്യൂസ് ആണ് ഓഫീസ് പ്രവർത്തനത്തിന്റെ ഔദ്യോഗിക സ്പോൺസർ. ഉദ്ഘാടനത്തിന് ശേഷം കുന്ദമംഗലത്തെ പ്രാദേശിക ഗായകർ അണിനിരക്കുന്ന ഇൻഡോർ ഗാനമേള അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *