ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ്.

ഡീൻ എൽഗർ, എയ്ഡൻ മാർക്രം, കേശവ് മഹാരാജ് എന്നിവരാണ് പുറത്തായത് . ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകൾ നേടിയത്

കീഗൻ പീറ്റേഴ്സൺ (40), റസ്സി വാൻഡർ ഡസ്സൻ (17) എന്നിവർ ക്രീസിൽ തുടരുകയാണ്.

ഇന്ത്യയുടെ 223 റൺസിനു മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാൽ നേരിട്ട രണ്ടാം പന്തിൽ തന്നെ മാർക്രം (8) ബുംറയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. നൈറ്റ് വാച്ച്മാനായെത്തി ചില മികച്ച ഷോട്ടുകൾ കളിച്ച കേശവ് മൂന്നാം വിക്കറ്റിൽ കീഗൻ പീറ്റേഴ്സണുമായി ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാനാരംഭിച്ചു. എന്നാൽ, ഉമേഷ് യാദവ് ഇന്ത്യയുടെ രക്ഷക്കെത്തി. 25 റൺസെടുത്താണ് താരം മടങ്ങിയത്.

കീഗൻ പീറ്റേഴ്സൺ-റസ്സി വാൻഡർ ഡസ്സൻ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഉറച്ചുനിന്നു. ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ സമർത്ഥമായി നേരിട്ട സഖ്യം ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തി. 55 റൺസാണ് സഖ്യം ഇതുവരെ കൂട്ടിച്ചേർത്തിട്ടുള്ളത്.ഇന്ത്യൻ സ്കോറിൽ നിന്ന് 123 റൺസ് അകലെയാണ് ദക്ഷിണാഫ്രിക്ക.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 223 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 79 റണ്‍സെടുത്ത നായകന്‍ വിരാട് കോലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച

Leave a Reply

Your email address will not be published. Required fields are marked *