പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ആശ്വാസം പകരുന്ന മാതൃകാപദ്ധതികളാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ദേശീയ സെക്രട്ടറി എ റഹ്മത്തുന്നിസ . പൊയിൽതാഴം പീപ്പിൾസ് വില്ലേജിൻ്റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.ചടങ്ങിൽ പീപ്പിൾ ഫൗണ്ടേഷൻ കേരള സെക്രട്ടറി എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പുതുതായി നിർമ്മിക്കുന്ന നാല് വീടുകളുടെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി നിർവ്വഹിച്ചു. പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങാവുന്നതിലൂടെയാണ് ദൈവപ്രീതിയാർജിക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
പിലാശ്ശേരിയിൽ നാല് കുടുബങ്ങൾക്ക് വീട് നിർമിക്കുന്നതിനുള്ള സ്ഥലത്തിന്റെ രേഖകൾ ശറഫുദ്ദീൻ പിലാശ്ശേരിയും നാസർ പിലാശ്ശേരിയും പീപ്പിൾസ് ഫൗണ്ടേഷന് കൈമാറി. കുന്ദമംഗലത്ത് ആരംഭിക്കുന്ന കുടിവെള്ള പദ്ധതിയുടെ ഫണ്ട് സമർപ്പണം കുന്ദമംഗലം ഏരിയ ജനസേവന വിഭാഗം വനിതാ കോഓഡിനേറ്റർ സുമയ്യ നിർവ്വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് അസ്‌ലം ചെറുവാടി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി എം സി സുബ്ഹാൻ ബാബു, ഒ. അബ്ദുറഹ്മാൻ മാസ്റ്റർ, കെ. സാറ സുബൈർ ആശംസകൾ നേർന്നു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ ആർ. കെ അബ്ദുൽ മജീദ് സ്വാഗതവും ഏരിയാ കോഡിനേറ്റർ പി. എം ശരീഫുദ്ദീൻ നന്ദിയും പറഞ്ഞു.
