എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ചലഞ്ച് ആക്സെപ്റ്റഡ് ജില്ലാ തല ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരം നടത്തി. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നുള്ള മത്സരത്തിലെ വിജയികളാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്. പുറക്കാട്ടിരി റിവർ സൈഡ് സോക്കറിൽ നടന്ന മത്സരത്തിൽ കല്ലായി ഗവൺമെൻ്റ് ഗണപത് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. ചേളന്നൂർ എസ്.എൻ ട്രസ്റ്റ്‌ ഹയർ സെക്കണ്ടറി റണ്ണേഴ്സപ്പായി. ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ വളയമാണ് സെക്കന്റ്‌ റണ്ണേഴ്സപ്പ്‌.ജേതാക്കൾക്ക് ചേളന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി സുരേഷ് ട്രോഫികൾ വിതരണം ചെയ്തു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാർ കെ മത്സരം നിയന്ത്രിച്ചു.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കാനെത്തിയവർക്ക് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലികൊടുത്തു. വിമുക്തി ജില്ലാ കോർഡിനേറ്റർ പ്രിയ അദ്ധ്യക്ഷത വഹിച്ചു. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് എൻ ജലാലുദ്ധീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീഖലി ടി, എൻ സുജിത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *