കുന്ദമംഗലം പുരാതനമായ പിലാശ്ശേരി പുറങ്കൽ ശ്രീ മാഞ്ഞാ ഭഗവതികാവിലെ ഉത്സവത്തിന് കോടിയേറി.
ഫെബ്രുവരി 10 മുതൽ 17 വരെ നീണ്ടു നൽകുന്നതാണ് ഉത്സവ ചടങ്ങുകൾ.കോടിയേറ്റത്തിന് മാടശ്ശേരി ചന്ദുകുഞ്ഞൻ മുഖ്യ കാർമികത്വം വഹിച്ചു.ഗംഗാധരൻ മാസ്റ്റർ, ഹരിദാസൻ, ലാലു, പ്രഭാകരൻ, ശശി, ചന്തപ്പൻ, ശിവശങ്കരൻ, സ്വാമിദാസൻ, ചന്ദ്രൻ. ടി. പി.പ്രഭാകരൻ, പ്രകാശൻ, ജനാർദനൻ, സൗമിനി, ലക്ഷ്മി, പ്രസീജ, ഇന്ദിര, ഗീത, നിഷ, കാഞ്ചന തുടങ്ങിയവരും പങ്കാളികൾ ആയി.എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ ഫെബ്രുവരി 15 ന് കലങ്കരി മഹോത്സവവും, ഫെബ്രുവരി 17 ന് കലശം, വെള്ളാട്ടു, തിറ, താലപ്പൊലി മഹോത്സവവും ഉണ്ടായിരിക്കുന്നതാണ്.എല്ലാ ദിവസവും അന്നദാനം ഉണ്ടാകും.
