കോഴിക്കോട് കുന്ദമംഗലം പൊയ്യിയിൽ കുഴിമണ്ണ ക്കടവിൽ 4 പേർ ഒഴുക്കിൽ പെട്ട സംഭവത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു.ഇന്നലെ ഉച്ചയോടെ മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്നും വിട്ടു കിട്ടി. നാലുപേർ ഒഴുക്കിൽ പെടുകയും മൂന്നുപേർ മരിക്കുകയുമാണ് ഉണ്ടായത്.മൂന്നു സ്ത്രീകളും ഒരു കുട്ടിയുമാണ് ഒഴിക്കിൽ പെട്ടത്. സനൂജ,മിനി, ആതിര, അദ്വൈത് എന്നിവരാണ് അപകടത്തിൽ പെട്ടത്. ബന്ധുവായ സനൂജയുടെ വീട്ടിലേക്ക് വിരുന്നു വന്നവരാണ് മിനി, ആതിര(28), അദ്വൈത്(12) എന്നിവർ. ഈ മൂന്നു പേരാണ് മരിച്ചത്.മരിച്ച മിനിയുടെ മൃതദേഹം അവരുടെ സാങ്കേതത്തിലുള്ള പുതിയ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് ശിവഗിരിയിൽ മറ്റു രണ്ട് മൃതദേഹങ്ങളോടൊപ്പം തറവാട് വീട്ടിൽ പൊതു ദർശനത്തിന് വച്ചു. തുടർന്ന് പൊയ്യയിലും പൊതുദർശനത്തിന് വച്ചു. പി ടി എ റഹിം എം എൽ എ, രാഘവൻ എം പി, ധനീഷ് ലാൽ, കുന്ദമംഗലം പഞ്ചായത് പ്രസിഡന്റ്‌ ലിജി പുൽക്കുന്നമേൽ, അരിയിൽ അലവി, വാർഡ് മെമ്പർ ധർമജൻ തുടങ്ങി ഒട്ടനവധി രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും നാട്ടുകാരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. കളരിക്കണ്ടി ശ്മശാനത്തിലായിരുന്നു സംസ്ക്കാരം.

Leave a Reply

Your email address will not be published. Required fields are marked *