കരയിലെ ജീവികളെപ്പോലെത്തന്നെ ചൂടിൽ ചുട്ടുപൊള്ളുകയാണ് കടലിൽ മീനുകളും. സമുദ്രോപരിതലത്തിൽ ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞു. ഇന്ധനച്ചെലവ് പോലും കിട്ടാതെ വരുന്നതോടെ കടലിൽ പോകാനാവാതെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ.മീൻ കുറയുന്ന രണ്ട് മാസങ്ങൾക്ക് ശേഷം പഴയ സ്ഥിതിയിലേക്ക് കടൽ തിരിച്ചുവരേണ്ട സമയമാണിത്. അന്ന് വാങ്ങിയ കടങ്ങളൊക്കെ മത്സ്യത്തൊഴിലാളികൾ വീട്ടിത്തുടങ്ങുന്ന മീനിന് വിലകിട്ടുന്ന സമയം കടൽ വെള്ളത്തിന് ചൂട് കൂടിയതോടെ അധികമായി കുറഞ്ഞത് ഉപരിതല മത്സ്യങ്ങളാണ്. കൂടുതലും ബുദ്ധിമുട്ടിലായത് ചെറു ബോട്ടുകളിൽ പോകുന്ന തൊഴിലാളികളും. മൂന്നാഴ്ചയോളമായി പലരും പണിക്ക് പോയിട്ട്.

Leave a Reply

Your email address will not be published. Required fields are marked *