ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്പില് ഹാജരാകും. ഇവര്‍ 19ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസിലെ പ്രതികളായ കെ ഡി പ്രതാപന്, ഭാര്യ ശ്രീന എന്നവരാണ് അന്വേഷണ സംഘത്തിന് മുന്പില് ഹാജരാവുക.
ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കമ്പനി ഉടമ പ്രതാപന്, ഭാര്യ ശ്രീന എന്നിവരെ കേസില്‍ പ്രതിചേര്‍ത്തു. ക്രിപ്റ്റോ കറന്‍സി വഴി 482 കോടി രൂപ പ്രതികള്‍ സമാഹരിച്ചിരുന്നു.
ഹൈറിച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തൃശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് എസ്ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിനോ അന്വേഷണ ഏജന്‍സികള്‍ക്കോ കൈമാറാനാണ് നിര്‍ദേശം. ഹൈറിച്ചിന് രാജ്യത്താകമനം 680 ഷോപ്പുകളുണ്ടെന്നും 1.63 കോടി ഉപഭോക്താക്കള്‍ ഉണ്ടെന്നും കണ്ടെത്തലുണ്ട്.